ജീവനക്കാരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് സിസ്റ്റം പരിശോധിക്കുക
By Sarathkumar Kattoor
Management Consultant & Business Trainer
"People do what the system allows, rewards, or forces them to do."
അതായത്, ഒരു സ്ഥാപനത്തിലെ ജീവനക്കാർ ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും അവരുടെ വ്യക്തിപരമായ സ്വഭാവത്തിന്റെ മാത്രം ഫലമല്ല. അവർ പ്രവർത്തിക്കുന്ന സിസ്റ്റം എന്താണ് അനുവദിക്കുന്നത്, എന്തിനാണ് പ്രതിഫലം നൽകുന്നത്, എന്താണ് നിർബന്ധമാക്കുന്നത് എന്നതിന്റെ പ്രതിഫലനമാണ് അവരുടെ പെരുമാറ്റം.
പല സ്ഥാപനങ്ങളിലും ഒരു സാധാരണ കാഴ്ചയാണ്:
- ജീവനക്കാർ സമയത്ത് റിപ്പോർട്ടുകൾ നൽകുന്നില്ല.
- സെയിൽസ് ടീം പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നില്ല.
- മാനേജർമാർ തീരുമാനങ്ങൾ വൈകിക്കുന്നു.
- SOP പാലിക്കപ്പെടുന്നില്ല.
- സമയ കൃത്യത പാലിക്കുന്നില്ല.
ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ ആദ്യം അന്വേഷിക്കുന്നത് ആളുകളുടെ തെറ്റുകളാണ്.
സത്യത്തിൽ ഈ തെറ്റുകൾ വരാനുള്ള സാഹചര്യം ( System )ആണ് ഒരു ലീഡർ ആദ്യം പരിശോധിക്കേണ്ടത്.
1.സിസ്റ്റം എന്താണ് പ്രോത്സാഹിപ്പിക്കുന്നത്?
ഒരു സെയിൽസ്മാനോട് പുതിയ കസ്റ്റമർമാരെ കണ്ടെത്താൻ പറയുകയും, എന്നാൽ അവന്റെ ഇൻസെന്റീവ് നിലവിലെ കസ്റ്റമർമാരിൽ നിന്നുള്ള ഓർഡറുകൾക്ക് മാത്രം നൽകുകയും ചെയ്താൽ, അവൻ എന്ത് ചെയ്യും?
അവൻ പുതിയ വിപണി അന്വേഷിക്കില്ല.
കാരണം സിസ്റ്റം അതിന് പ്രതിഫലം നൽകുന്നില്ല.
2.സിസ്റ്റം എന്താണ് അനുവദിക്കുന്നത്?
ഒരു ജീവനക്കാരൻ സ്ഥിരമായി വൈകി ഓഫീസിൽ എത്തുന്നു. എന്നാൽ അതിന് യാതൊരു നിയന്ത്രണവും ഇല്ല.
അപ്പോൾ സിസ്റ്റം എന്താണ് പറയുന്നത്?
"വൈകിയാലും പ്രശ്നമില്ല."
ചിലപ്പോൾ എഴുതിയിരിക്കുന്ന നയങ്ങളെക്കാൾ ശക്തമാണ് സിസ്റ്റം നൽകുന്ന യഥാർത്ഥ സന്ദേശം.
3.സിസ്റ്റം എന്താണ് നിർബന്ധമാക്കുന്നത്?
ഒരു സ്ഥാപനത്തിൽ ദിവസവും നിരവധി റിപ്പോർട്ടുകൾ തയ്യാറാക്കാൻ ജീവനക്കാരെ നിർബന്ധിതരാക്കുന്നു. അതിനാൽ അവർ സമയം മുഴുവൻ റിപ്പോർട്ടുകൾക്കായി ചെലവഴിക്കുന്നു.
പിന്നീട് മാനേജ്മെന്റ് ചോദിക്കുന്നു:
"എന്തുകൊണ്ടാണ് നിങ്ങൾക്ക് ഉപഭോക്താക്കളെ കാണാൻ സമയം കിട്ടാത്തത്?"
ഉത്തരം ലളിതമാണ്.
സിസ്റ്റം അവരെ മറ്റൊരു കാര്യത്തിലേക്ക് നിർബന്ധിതരാക്കുകയാണ്.
മികച്ച Leaders എന്ത് ചെയ്യുന്നു?
മികച്ച ലീഡേഴ്സ് ഓരോ പ്രശ്നത്തിന്റെയും പിന്നിൽ ഒരു വ്യക്തിയെ അന്വേഷിക്കാറില്ല.
അവർ ചോദിക്കുന്ന ചോദ്യം വേറെയാണ്:
"ഈ പെരുമാറ്റം ഉണ്ടാകാൻ നമ്മുടെ സിസ്റ്റത്തിൽ എന്താണ് കാരണമായത്?"
കാരണം ഒരു മികച്ച സിസ്റ്റം ശരാശരി ആളുകളിൽ നിന്നും മികച്ച ഫലങ്ങൾ സൃഷ്ടിക്കും.
ഒരു മോശം സിസ്റ്റം മികച്ച ആളുകളിൽ നിന്നും പോലും മോശം ഫലങ്ങൾ സൃഷ്ടിക്കും.
അടുത്ത തവണ ഒരു ജീവനക്കാരന്റെ പ്രകടനം, ഒരു ടീമിന്റെ ഫലം, അല്ലെങ്കിൽ ഒരു സ്ഥാപനത്തിന്റെ സംസ്കാരം നിങ്ങളെ നിരാശപ്പെടുത്തുമ്പോൾ, ആളുകളെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് ഒരു ചോദ്യം ചോദിക്കുക:
"ഈ സാഹചര്യം സൃഷ്ടിക്കാൻ നമ്മുടെ സിസ്റ്റം എന്താണ് അനുവദിച്ചത്, എന്തിന് പ്രതിഫലം നൽകി, അല്ലെങ്കിൽ എന്താണ് നിർബന്ധമാക്കിയത്?"
പലപ്പോഴും പ്രശ്നം ആളുകളല്ല.
പ്രശ്നം അവർ പ്രവർത്തിക്കുന്ന സിസ്റ്റമായിരിക്കും.
ഒരു Management Consultant എന്ന നിലയിൽ ഞങ്ങൾ ആദ്യം പരിശോധിക്കുന്നത് സിസ്റ്റമാണ്. മികച്ച ഒരു സിസ്റ്റം നടപ്പിലാക്കുന്നതിലൂടെ മാത്രമേ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളുടെ Performance ഉറപ്പുവരുത്താൻ കഴിയുകയുള്ളു.
www.paddleconsultants.com