Posts

കൺസൾട്ടിംഗ്: ക്ലയന്റിനെ സന്തോഷിപ്പിക്കലല്ല, സ്ഥാപനത്തെ ശക്തിപ്പെടുത്തലാണ്.

Image
കൺസൾട്ടിംഗ്: ക്ലയന്റിനെ സന്തോഷിപ്പിക്കലല്ല, സ്ഥാപനത്തെ ശക്തിപ്പെടുത്തലാണ്. Sarathkumar Kattoor  Principal Consultant  Paddle Business Consultants  Golden Rule in Consulting :- "IF YOU SAY 'YES' to EVERYTHING , YOU ARE NOT CONSULTING" "ഒരു നല്ല മാനേജ്മെന്റ് കൺസൾട്ടന്റ്, ക്ലയന്റ് കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രം അല്ല പറയുന്നത്; സ്ഥാപനം വളരാൻ നിർബന്ധമായും കേൾക്കേണ്ട കാര്യങ്ങളാണ് പറയുന്നത്." ഒരു സ്ഥാപനം വളരുമ്പോൾ അതിന് മൂലധനം, മികച്ച ഉൽപ്പന്നങ്ങൾ, കഴിവുള്ള ജീവനക്കാർ, ശക്തമായ മാർക്കറ്റിംഗ് എന്നിവ ആവശ്യമാണ്. എന്നാൽ ഇവയെല്ലാം ശരിയായ ദിശയിൽ പ്രവർത്തിപ്പിക്കാൻ ആവശ്യമായ മറ്റൊരു ഘടകം കൂടിയുണ്ട് — ശരിയായ തീരുമാനങ്ങൾ. ആ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നതിനാണ് ഒരു മാനേജ്മെന്റ് കൺസൾട്ടന്റിനെ സ്ഥാപനങ്ങൾ സമീപിക്കുന്നത്. പലരും കൺസൾട്ടന്റിന്റെ ജോലി തെറ്റായി മനസ്സിലാക്കുന്നു. "ക്ലയന്റ് പറയുന്നതെല്ലാം അംഗീകരിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന ആളാണ് കൺസൾട്ടന്റ്" എന്ന ധാരണ ഇപ്പോഴും പലർക്കുമുണ്ട്. എന്നാൽ യഥാർത്ഥ കൺസൾട്ടിംഗ് അതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ...

ഒരു മാനേജ്മെന്റ് കൺസൾട്ടന്റിന്റെ ഒരു ദിവസം

Image
ഒരു മാനേജ്മെന്റ് കൺസൾട്ടന്റിന്റെ ഒരു ദിവസം പ്ലാൻ മാറാം... ലക്ഷ്യം മാറില്ല Sarathkumar Kattoor  Management Consultant  Paddle Business Consultants  ------------------------------------ ഓരോ സ്ഥാപനവും ഒരു പുതിയ പാഠം... ഓരോ ദിവസവും ഒരു പുതിയ അനുഭവം. മാനേജ്മെന്റ് കൺസൾട്ടിംഗ് എന്നത് ഒരു ജോലി മാത്രമല്ല; അത് ഒരു തുടർച്ചയായ പഠനയാത്രയാണ്. ഓരോ ദിവസവും സ്ഥാപനങ്ങളിലേക്ക് കടന്നുചെല്ലുമ്പോൾ അവിടുത്തെ പ്രവർത്തനരീതി, സംഘടനാ സംസ്കാരം, മനുഷ്യരുടെ ചിന്തകൾ, വെല്ലുവിളികൾ, വിജയങ്ങൾ—എല്ലാം വ്യത്യസ്തമാണ്. രാവിലെ Client ന്റെ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ മനസ്സിൽ ഒരേയൊരു ചിന്ത... "ഇന്ന് പ്ലാൻ ചെയ്തതെല്ലാം സമയത്തിന് പൂർത്തിയാക്കണം." ആ ദിവസത്തെ മീറ്റിംഗുകൾ, ഷോറൂം /ഫാക്ടറി സന്ദർശനങ്ങൾ, ജീവനക്കാരുമായുള്ള ചർച്ചകൾ, മാനേജ്മെന്റ് റിവ്യൂ, റിപ്പോർട്ട് തയ്യാറാക്കൽ... എല്ലാം കൃത്യമായി ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാം പ്ലാൻ ചെയ്ത് ഓഫീസിൽ എത്തും... പക്ഷേ പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ആദ്യ ഫോൺ. "സാർ, മീറ്റിംഗ് ഒരു മണിക്കൂർ പോസ്റ്റ്പോൺ ചെയ്യാമോ... ഞാൻ എത്താൻ കുറച്ചു താമസിക്കും അല്ലെങ്കിൽ പ്ലാൻ ചെയ്യാത്ത...

ഒരു മാനേജ്മെന്റ് കൺസൾട്ടന്റിന്റെ ഒരു ദിവസം

Image
ഒരു മാനേജ്മെന്റ് കൺസൾട്ടന്റിന്റെ ഒരു ദിവസം പ്ലാൻ മാറാം... ലക്ഷ്യം മാറില്ല Sarathkumar Kattoor  Management Consultant  Paddle Business Consultants  ------------------------------------ ഓരോ സ്ഥാപനവും ഒരു പുതിയ പാഠം... ഓരോ ദിവസവും ഒരു പുതിയ അനുഭവം. മാനേജ്മെന്റ് കൺസൾട്ടിംഗ് എന്നത് ഒരു ജോലി മാത്രമല്ല; അത് ഒരു തുടർച്ചയായ പഠനയാത്രയാണ്. ഓരോ ദിവസവും സ്ഥാപനങ്ങളിലേക്ക് കടന്നുചെല്ലുമ്പോൾ അവിടുത്തെ പ്രവർത്തനരീതി, സംഘടനാ സംസ്കാരം, മനുഷ്യരുടെ ചിന്തകൾ, വെല്ലുവിളികൾ, വിജയങ്ങൾ—എല്ലാം വ്യത്യസ്തമാണ്. രാവിലെ Client ന്റെ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ മനസ്സിൽ ഒരേയൊരു ചിന്ത... "ഇന്ന് പ്ലാൻ ചെയ്തതെല്ലാം സമയത്തിന് പൂർത്തിയാക്കണം." ആ ദിവസത്തെ മീറ്റിംഗുകൾ, ഷോറൂം /ഫാക്ടറി സന്ദർശനങ്ങൾ, ജീവനക്കാരുമായുള്ള ചർച്ചകൾ, മാനേജ്മെന്റ് റിവ്യൂ, റിപ്പോർട്ട് തയ്യാറാക്കൽ... എല്ലാം കൃത്യമായി ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാം പ്ലാൻ ചെയ്ത് ഓഫീസിൽ എത്തും... പക്ഷേ പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ആദ്യ ഫോൺ. "സാർ, മീറ്റിംഗ് ഒരു മണിക്കൂർ പോസ്റ്റ്പോൺ ചെയ്യാമോ... ഞാൻ എത്താൻ കുറച്ചു താമസിക്കും അല്ലെങ്കിൽ പ്ലാൻ ചെയ്യാത്ത...

ജീവനക്കാരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് സിസ്റ്റം പരിശോധിക്കുക

Image
ജീവനക്കാരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് സിസ്റ്റം പരിശോധിക്കുക By Sarathkumar Kattoor Management Consultant & Business Trainer "People do what the system allows, rewards, or forces them to do." അതായത്, ഒരു സ്ഥാപനത്തിലെ ജീവനക്കാർ ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും അവരുടെ വ്യക്തിപരമായ സ്വഭാവത്തിന്റെ മാത്രം ഫലമല്ല. അവർ പ്രവർത്തിക്കുന്ന സിസ്റ്റം എന്താണ് അനുവദിക്കുന്നത്, എന്തിനാണ് പ്രതിഫലം നൽകുന്നത്, എന്താണ് നിർബന്ധമാക്കുന്നത് എന്നതിന്റെ പ്രതിഫലനമാണ് അവരുടെ പെരുമാറ്റം. പല സ്ഥാപനങ്ങളിലും ഒരു സാധാരണ കാഴ്ചയാണ്: - ജീവനക്കാർ സമയത്ത് റിപ്പോർട്ടുകൾ നൽകുന്നില്ല. - സെയിൽസ് ടീം പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നില്ല. - മാനേജർമാർ തീരുമാനങ്ങൾ വൈകിക്കുന്നു. - SOP പാലിക്കപ്പെടുന്നില്ല. - സമയ കൃത്യത പാലിക്കുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ ആദ്യം അന്വേഷിക്കുന്നത് ആളുകളുടെ തെറ്റുകളാണ്.  സത്യത്തിൽ ഈ തെറ്റുകൾ വരാനുള്ള സാഹചര്യം ( System )ആണ് ഒരു ലീഡർ ആദ്യം പരിശോധിക്കേണ്ടത്. 1.സിസ്റ്റം എന്താണ് പ്രോത്സാഹിപ്പിക്കുന്നത്? ഒരു സെയിൽസ്മാനോട് പുതിയ കസ്റ്റമർമാരെ കണ്ടെത്താൻ പറയുകയും, എന്നാൽ അവന്റെ ...

മനോഭാവമോ അനുഭവപരിചയമോ? നിയമനത്തിലെ യഥാർത്ഥ വെല്ലുവിളി

Image
മനോഭാവമോ അനുഭവപരിചയമോ? നിയമനത്തിലെ യഥാർത്ഥ വെല്ലുവിളി. By Sarathkumar Kattoor Management Consultant & Business Trainer "Hiring kind people with a positive mindset is better than hiring experienced people with a negative attitude. Skills can be taught. Attitude is harder to change." കഴിഞ്ഞ 15 വർഷങ്ങളായി വിവിധ മേഖലകളിലെ സ്ഥാപനങ്ങളിൽ മാനേജ്മെന്റ് കൺസൾട്ടന്റായി പ്രവർത്തിച്ച അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയ ഒരു പ്രധാന സത്യമാണിത്. നൂറുകണക്കിന് നിയമന തീരുമാനങ്ങളും, ടീം വികസന പ്രവർത്തനങ്ങളും, ബിസിനസിന്റെ വളർച്ച പദ്ധതികളും തയ്യാറാക്കാനും അത് നടപ്പിലാക്കാനും അവസരം ലഭിച്ചിട്ടുണ്ട്. അതിൽ പലപ്പോഴും മികച്ച പ്രകടനം കാഴ്ചവെച്ചത് ഏറ്റവും കൂടുതൽ അനുഭവപരിചയമുള്ളവരല്ല, മറിച്ച് പഠിക്കാൻ തയ്യാറുള്ളതും പോസിറ്റീവ് മനോഭാവമുള്ളതും സ്ഥാപനത്തിന്റെ മൂല്യങ്ങളുമായി ചേർന്നുനിൽക്കുന്നതുമായ ആളുകളായിരുന്നു. ഈ അനുഭവങ്ങളാണ് മനോഭാവത്തിന് കഴിവുകളേക്കാളും അനുഭവപരിചയത്തേക്കാളും ദീർഘകാല വിജയത്തിൽ കൂടുതൽ സ്വാധീനമുണ്ടെന്ന് എന്നെ വിശ്വസിപ്പിച്ചത്. ഇന്ന് പല സ്ഥാപനങ്ങളും ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോൾ പ്...

മാറ്റങ്ങൾക്കെതിരെ ജീവനക്കാർ മുഖം തിരിക്കുന്നതിനു കാരണം?

Image
മാറ്റങ്ങൾക്കെതിരെ ജീവനക്കാർ മുഖം തിരിക്കുന്നതിനു കാരണം? ബിസിനസ്സിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് "Change Management". ബിസിനസിന്റെ നടത്തിപ്പിൽ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഒരു കാര്യം കൂടിയാണ് പ്രവർത്തനങ്ങളിലെ ആവശ്യമായ മാറ്റം. ബിസിനസ്സിന്റെ പ്രവർത്തനങ്ങളിലുള്ള മാറ്റം പലപ്പോഴും ആവശ്യമായി വരാറുള്ളതാണ്. നിലനിൽപ്പിനും, വളർച്ചയ്ക്കും മാറ്റങ്ങൾ അനിവാര്യമാണ്. ഈ മാറ്റങ്ങൾ കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞാൽ പ്രതീക്ഷിക്കുന്ന വിജയം നേടിയെടുക്കാൻ കഴിയും. അതേ സമയം എല്ലാ സംരംഭകരും, മാനേജർമാരും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്ന് ഈ മാറ്റങ്ങൾ നല്ല രീതിയിൽ നടപ്പിലാക്കാൻ കഴിയുന്നില്ല എന്നതാണ്. ഇതിന് പ്രധാന കാരണം മാറ്റങ്ങൾ ജീവനക്കാർ ഉൾകൊള്ളാത്തതും, അതിനെ പ്രതിരോധിക്കുന്നതുമാണ്. ജീവനക്കാരുടെ മാറ്റങ്ങളോടുള്ള പ്രതിരോധം മറികടക്കാൻ കഴിഞ്ഞാൽ മാത്രമേ പ്രതീക്ഷിക്കുന്ന രീതിയിൽ മികച്ച സംവിധാനങ്ങൾ ബിസിനസ്സിൽ നടപ്പിലാക്കാൻ കഴിയുകയുള്ളു. ഇതിനായി മാറ്റങ്ങളോടുള്ള ജീവനക്കാരുടെ ചെറുത്തുനിൽപ്പിന് കാരണങ്ങൾ എന്താണെന്നും അവയെ എങ്ങനെ നേരിടണം എന്നും മാറ്റങ്ങൾക്ക് നേതൃത്വം ന...

മുൻധാരണകൾ ഉണ്ടാക്കുന്ന അപകടങ്ങൾ – വ്യക്തിജീവിതത്തിലും തൊഴിൽജീവിതത്തിലും.

Image
മുൻധാരണകൾ ഉണ്ടാക്കുന്ന അപകടങ്ങൾ – വ്യക്തിജീവിതത്തിലും തൊഴിൽജീവിതത്തിലും ലേഖനം: ശരത്കുമാർ കാട്ടൂർ, മാനേജ്മെന്റ് കൺസൾട്ടന്റ് നമ്മുടെ ജീവിതത്തിൽ പല തീരുമാനങ്ങളും വളരെ വേഗത്തിൽ എടുക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ പലപ്പോഴും ഈ തീരുമാനങ്ങൾ യഥാർത്ഥ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് മുൻധാരണകളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും. ഒരു വ്യക്തിയെക്കുറിച്ചോ, ഒരു സാഹചര്യത്തെക്കുറിച്ചോ, ഒരു സ്ഥാപനത്തെക്കുറിച്ചോ പൂർണ്ണമായ വിവരങ്ങൾ അറിയുന്നതിന് മുമ്പ് മനസ്സിൽ രൂപപ്പെടുന്ന അഭിപ്രായങ്ങളെയാണ് മുൻധാരണകൾ (Preconceived Notions) എന്ന് പറയുന്നത്. മുൻധാരണകൾ ചിലപ്പോൾ സമയം ലാഭിക്കുന്നതുപോലെ തോന്നാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ വ്യക്തിജീവിതത്തിലും തൊഴിൽജീവിതത്തിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. വ്യക്തിജീവിതത്തിൽ മുൻധാരണകൾ സൃഷ്ടിക്കുന്ന അപകടങ്ങൾ 1. ബന്ധങ്ങളുടെ തകർച്ച ഒരു വ്യക്തിയുടെ ഒരു പ്രവൃത്തി കണ്ടുകൊണ്ട് അയാളുടെ മുഴുവൻ സ്വഭാവവും വിലയിരുത്തുമ്പോൾ തെറ്റിദ്ധാരണകൾ ഉണ്ടാകാം. ഇത് കുടുംബബന്ധങ്ങളിലും സൗഹൃദങ്ങളിലും അകലം സൃഷ്ടിക്കുന്നു. 2. ആശയവിനിമയത്തിലെ തടസ്സങ്ങൾ മറ്റൊര...