ഈ പ്രതിസന്ധി ഘട്ടത്തിൽ ജീവനക്കാരെ സംരക്ഷിക്കാം.

ഈ പ്രതിസന്ധി ഘട്ടത്തിൽ ജീവനക്കാരെ സംരക്ഷിക്കാം.

മുൻപെങ്ങും അഭിമുഖീകരിക്കാത്ത ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യവും, ബിസിനസ്‌ മേഖലയും കടന്നുപോയി കൊണ്ടിരിക്കുന്നത്. ലോകം മുഴുവൻ വ്യാപിച്ച മഹാരോഗം കോവിഡ് 19 നമ്മുടെ രാജ്യത്തും വലിയ അപകടാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്ന ഒരു വലിയ മേഖല നമ്മുടെ ബിസിനസ്‌ മേഖല തന്നെയാണ്. 21 ദിവസം രാജ്യം നിശ്ചലമാകുമ്പോൾ നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് കനത്ത നഷ്ടം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. രാജ്യത്തെ ബിസിനസ്‌ മേഖല നിശ്ചലമാകുമ്പോൾ അതിന്റെ പ്രത്യഘാതം ബിസിനസുകാരെ പോലെ അനുഭവിക്കേണ്ടിവരുന്നത് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ്. ഈ അവസ്ഥയിൽ ബിസിനസ്‌ ഉടമ അവരുടെ ജീവനക്കാരെ എങ്ങനെ സംരക്ഷിക്കണം എന്നു ചിന്തിച്ചിട്ടുണ്ടോ? 

പ്രതിസന്ധി ഘട്ടത്തിൽ അവരെ ചേർത്ത് നിർത്തണം.

ഈ സാഹചര്യം മൂലം  ബിസിനസിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെങ്കിലും അതിനെ തരണം ചെയ്തു മുൻപോട്ടു പോകാനുള്ള  ശക്തിയാണ് ബിസിനസ്‌ ഉടമകൾ ജീവനക്കാരിൽ കാണേണ്ടുന്നത്. ഈ അവസരം  നിങ്ങൾക്ക് അവരോടുള്ള സ്നേഹവും, ആത്മാർത്ഥതയും ഉയർത്തിക്കാട്ടാനുള്ള അവസരമാണിത്.   നാളിതുവരെ സ്ഥാപനത്തിനായി പ്രവർത്തിച്ചവരാണ് അവരെന്ന് നാം മറന്നു പോകരുത്. ഈ സമയത്ത് അവർക്ക് നൽകാവുന്ന ഏറ്റവും വലിയ സഹായം നിങ്ങളുടെ കരുതലും, സംരക്ഷണവുമാണ് . 

ഈ പ്രതിസന്ധി ഘട്ടത്തിൽ തൊഴിലുടമയ്ക്ക്  ജീവനക്കാരോടുള്ള കടമ.

👉 ഈ സാഹചര്യം മറികടക്കാൻ എല്ലാ ജീവനക്കാരും ഗവണ്മെന്റ് പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ പാലിക്കാൻ പറയുക. 

👉 എല്ലാ മാനേജർമാരും അവരുടെ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ജീവനക്കാരെ നേരിട്ട് വിളിച്ചു  ജീവനക്കാരുടെയും കുടുംബത്തിന്റെയും സാഹചര്യം അറിയുവാൻ നിർദ്ദേശിക്കുക. 

👉 ബിസിനസ്‌ ഉടമ നേരിട്ട് മുതിർന്ന ജീവനക്കാരെയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജീവനക്കാരെയും വിളിച്ചു ഈ സാഹചര്യം അവർ എങ്ങനെ തരണം ചെയ്യുന്നു എന്നു തിരക്കി അറിയുക. 

👉 ജീവനക്കാരെ നേരിട്ട് വിളിച്ചു സാഹചര്യം മനസിലാക്കുകയും ആവശ്യങ്ങൾ മനസിലാക്കി അവരെ സഹായിക്കുകയും ചെയ്യണം. 

👉 ഈ പ്രതിസന്ധി മറികടക്കാൻ നിങ്ങൾ അവരോടൊപ്പമുണ്ടെന്നു അറിയിക്കുക. നിങ്ങൾ നൽകുന്ന ആ മനോവീര്യം ജീവനക്കാർക്ക് വലിയ ആശ്വാസമാകും.

👉 കഴിയുമെങ്കിൽ ആവശ്യം മനസിലാക്കി മുൻ‌കൂർ ശമ്പളം അനുവദിച്ചു കൊടുക്കാൻ ശ്രമിക്കുക.

നമ്മൾ ഒരുമിച്ചു ഈ പ്രതിസന്ധി മറികടക്കും എന്നു   തീരുമാനമെടുത്തു നിങ്ങൾ മുൻപോട്ടുപോവുക. ഈ സമയത്ത് നിങ്ങൾ നൽകിയ സംരക്ഷണം ജീവനക്കാർക്ക് സ്ഥാപനത്തോടുള്ള ആത്മാർത്ഥത വർധിപ്പിക്കും.

 _നമ്മുക്ക് ഒരുമിച്ച് മറികടക്കാം ഈ പ്രതിസന്ധിയും_

✒ _Sarathkumar Kattoor
Management Consultant | Paddle Business Consultants.

Popular posts from this blog

മുൻധാരണകൾ ഉണ്ടാക്കുന്ന അപകടങ്ങൾ – വ്യക്തിജീവിതത്തിലും തൊഴിൽജീവിതത്തിലും.

മനോഭാവമോ അനുഭവപരിചയമോ? നിയമനത്തിലെ യഥാർത്ഥ വെല്ലുവിളി

ജീവനക്കാരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് സിസ്റ്റം പരിശോധിക്കുക