Skip to main content

ഞാൻ ഇല്ലെങ്കിലും ,എന്റെ സ്ഥാപനം സ്വയം പ്രവർത്തിക്കണം. എന്റെ പങ്കാളിത്തം പരമാവധി കുറയ്ക്കാൻ സഹായിക്കണം !!!

"ബിസിനസ്സ്" നമ്മൾ  മലയാളികൾക്കും വലിയ നേട്ടങ്ങൾ നേടിയെടുക്കാൻ പറ്റിയ മേഖലയാണ് എന്ന് നമ്മുക്ക് കാട്ടിത്തന്ന ഒട്ടനേകം വിജയിച്ച  മലയാളി ബിസിനസ്സുകാരെ നമ്മുക്ക് അറിയാം . അവർ കാട്ടിത്തന്ന വിജയത്തിന്റെ പാതയാണ് മറ്റുപല മലയാളികളെയും  ബിസിനസ്സ് ചെയ്യാൻ പ്രചോദിപ്പിച്ചിട്ടുള്ളത് . കാർഷിക സംസ്കാരത്തിലൂന്നിയ നമ്മുടെ നാട്ടിൽ നിന്നും ബിസിനസ് തുടങ്ങി വളർന്നു വലുതായി ലോകത്തിന്റെ മറ്റുപല മേഖലകളിലും ബിസിനസ് സാമ്രാജ്യം വ്യാപിപ്പിച്ച ബിസിനസുകാർ നമ്മൾ മലയാളികൾക്ക് എന്നും ഒരു സ്വകാര്യ അഹങ്കാരമാണ്. വളർച്ചയുടെ എല്ലാ ഘട്ടത്തിലും നമ്മുടെ നാടിന്റെ സമസ്തമേഖലകളിലും അവരുടേതായ സംഭാവനകൾ നൽകി മലയാളിയുടെ ഹൃദയത്തിലിടം നേടിയ ചുരുക്കം ചില ബിസിനസ്സുകാരിൽ ഒരാളായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ.

കച്ചവട സംരംഭങ്ങൾക്കൊപ്പം കലാ സാംസ്കാരിക മേഖലയിൽ തന്റേതായ വ്യക്തിത്വം സ്ഥാപിച്ചു മലയാളി ബിസിനസ്സുകാരിൽ പ്രമുഖനായിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ ബിസിനസ്സ് തകർച്ചയും പിന്നീട് അദ്ദേഹം ജയിൽവാസം അനുഭവിച്ചതും എല്ലാം നമ്മൾ കണ്ടതാണ്. അദ്ദേഹത്തിന്റെ ബിസിനസ്സ് ജീവിതത്തിലെ പതനം എല്ലാ ബിസിനസ്സുകാരെയും പഠിപ്പിക്കുന്നത് വലിയ ഒരു പാഠമാണ്. ധനത്താൽ വാഴ്ചയും, വീഴ്ചയും അനുഭവിച്ച അറ്റ്ലസ് രാമചന്ദ്രന്റെ ജീവിതം എല്ലാ ബിസിനസ്സുകാരും പഠിച്ചിരിക്കേണ്ടുന്നതാണ് . ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ അദ്ദേഹം എടുത്ത പ്രയത്നങ്ങളും പ്രവർത്തങ്ങളും നമ്മുക്ക് പ്രചോദനമാകുമ്പോൾ , വീഴ്ചയിലേക്ക് അദ്ദേഹത്തിനെ എത്തിച്ച പ്രശ്നങ്ങൾ നമ്മുക്ക് ഒരു പാഠമാകണം.

"എല്ലാം ഓട്ടോമാറ്റിക് പോകുമെന്ന് ഞാൻ വിചാരിച്ചു , കൂടുതൽ വിശ്വാസം ഞാൻ എല്ലാവരിലും അർപ്പിച്ചു. അതിൽ എനിക്ക് തെറ്റ് പറ്റി" 


സാമ്പത്തിക ഇടപാടിൽ ബാങ്കുകൾ നൽകിയ പരാതിയിൽ ദുബായ് ജയിലിലിൽ ശിക്ഷ അനുഭവിച്ചു ജയിൽ മോചിതനായ അറ്റ്ലസ് രാമചന്ദ്രൻ ആദ്യമായി നൽകിയ ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണിത്. ബിസിനസ്സ് രംഗത്ത് വലിയ വിജയങ്ങൾ നേടിയ ഒരു ബിസിനസുകാരന്റെ വാക്കുകളാണിത്. ജീവിതത്തിന്റെ മുഴുവൻ സമയവും ബിസിനസ്സ് കെട്ടിപ്പടുക്കാൻ ചിലവഴിക്കുന്ന എല്ലാ ബിസിനസ്സുകാരും അറിഞ്ഞിരിക്കേണ്ടുന്ന വളരെ പ്രധനപ്പെട്ട ചില വിഷയങ്ങളാണ് അറ്റ്ലസ് രാമചന്ദ്രൻ നമ്മളെ ഓർമിപ്പിക്കുന്നത് .

"ഞാൻ ഇല്ലെങ്കിലും , എല്ലാം സ്വയം പ്രവർത്തിക്കണം" 


മാനേജ്മെന്റ് കൺസൾട്ടന്റ്  ജോലിയുടെ ഭാഗമായി ഞാൻ ബന്ധപ്പെട്ടിട്ടുള്ള ഒട്ടുമിക്ക ബിസിനസ്സുകാരുടെയും ഒരു പ്രധാന ആവശ്യമാണ് " ഞാൻ ഇല്ലെങ്കിലും ,എന്റെ സ്ഥാപനം സ്വയം പ്രവർത്തിക്കണം. എന്റെ  പങ്കാളിത്തം പരമാവധി  കുറയ്ക്കാൻ സഹായിക്കണം " എന്നിങ്ങനെയുള്ള ആവശ്യങ്ങൾ. ബിസിനസിനെ പ്രൊഫഷണൽ ഘടനയിലേക്ക് രൂപമാറ്റം നടപ്പിലാക്കുന്നതിനിടയിൽ പലപ്പോഴും ബിസിനസ്സുകാരൻ ബിസിനസ്സിൽ നിന്നും അകലുന്നതാണ് കാണുന്നത്. സൂഷ്മമായ കാര്യങ്ങളിലുള്ള  ഇടപെടിലിൽ നിന്നും വിട്ടുമാറാനുള്ള ശ്രമം പലപ്പോഴും ബിസിനസ്സുകാരെ തെറ്റായ ദിശയിൽ നയിക്കും .

ബിസിനസ്സിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇടപെടുന്നില്ലെങ്കിലും  അവിടെയെല്ലാം നിങ്ങളുടേതായ നിയന്ത്രണ  രീതികൾ രൂപപ്പെടുത്താത്ത പക്ഷം നിങ്ങൾ  ബിസിനസ്സിൽ നിന്നും അകന്നു കൊണ്ടേയിരിക്കും . ബിസിനസ്സിൽ ഉടമയ്ക്ക് എല്ലാ മേഖലകളിലും ഒരുപോലെ എത്തിച്ചേരാൻ കഴിയില്ല , അവിടെയാണ് ബിസിനസ്സ് പ്രവർത്തങ്ങൾ സ്വയം പ്രവർത്തിക്കുന്ന രീതിയിലേക്ക് കൊണ്ടുവരാൻ ബിസിനസ്സുകാരൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ബിസിനസ്സ് മാനേജ് ചെയ്യാൻ കൂടുതൽ ജീവനക്കാരെ  ജോലി ഏൽപ്പിക്കുകയും  , പുതിയ എല്ലാ സംവിധാനത്തോടും കൂടിയ സോഫ്റ്റ്‌വെയർ ബിസിനസ്സ് മാനേജ് ചെയ്യാൻ കൊണ്ടുവരുകയും ചെയ്യും . ഇതോടൊപ്പം ബിസിനസ്സുകാരൻ അദ്ദേഹത്തിന്റെ ചുമതലകൾ മുഴുവനായി ജീവനക്കാരിൽ അർപ്പിക്കുകയും, ബിസിനസ്സ് വിലയിരുത്താൻ സോഫ്റ്റ്‌വെയർനെ  മാത്രം ആശ്രയിക്കുകയും ചെയ്യും. ഇതുതന്നെയാണ് മിക്ക ബിസിനസ്സുക്കാരും ചെയ്യുന്നത്. ഇവിടെ  ബിസിനസുകാർ ശ്രദ്ധിക്കാതെ പോകുന്ന വളരെ പ്രധാനപ്പെട്ട ഒരു അപായ സാധ്യത നിലനിൽക്കുന്നു. മറ്റുള്ളവരിൽ ജോലി ഏൽപ്പിച്ചു അവർ നൽകുന്ന വിവരങ്ങൾ മാത്രം കണക്കിലെടുത്തു ബിസിനസ് ചെയ്യുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അപകട സാധ്യതകൾ ബിസിനസ്സുകാരൻ മുൻകൂട്ടി കാണേണ്ടുന്നതാണ്.


നിങ്ങളുടെ ബിസിനസിലെ പ്രവർത്തങ്ങൾ എങ്ങനെ നിയന്ത്രണ വിധേയമാക്കാം !!! 

- നിർണായക പോയിന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഉദാഹരണത്തിന്, പരാജയം സഹിക്കാൻ കഴിയാത്തതോ ചെലവ് ഒരു നിശ്ചിത അളവിൽ കൂടുതലാകുവാൻ പാടില്ലാത്തതുമായ പോയിന്റുകളിൽ കൂടുതൽ ശ്രദ്ധിക്കുക. ഒരു ഓർഗനൈസേഷന്റെ പ്രധാന പ്രവർത്തനങ്ങളുടെ വിജയത്തെ നേരിട്ട് ബാധിക്കുന്ന എല്ലാ മേഖലകളും നിർണായക പോയിന്റുകളിൽ ഉൾപ്പെടുന്നു.

- നിങ്ങളുടെ ബിസിനസ്സിന്റെ മുഴുവൻ പ്രവർത്തനങ്ങളും കൃത്യമായി രേഖപ്പെടുത്തിയ " സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ്  പ്രോസിജിയർ  " ഡോക്യുമെന്റ് തയ്യാറാക്കി അത് നടപ്പിലാക്കുക  .

- ജീവനക്കാർ രൂപം നൽകുന്ന പ്രവർത്തന  രീതികൾ നിങ്ങളുടെ അറിവോടെയല്ലാതെ നടപ്പിലാക്കാതെയിരിക്കാൻ ശ്രദ്ധിക്കുക .

- കൃത്യമായ ഇടവേളകളിൽ ബിസിനസ്സിന്റെ അവലോകനം ചെയ്യുക.

- സ്ഥാപനത്തിൽ ഒരു ഇന്റെർണൽ ഓഡിറ്റ് ടീം രൂപീകരിക്കുക .

- മുൻകൂട്ടി അറിയിക്കാതെയുള്ള ഓഡിറ്റുകൾ നടപ്പിലാക്കുക .

- ബിസിനസ്സിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉതകുന്ന രീതിയിലുള്ള റിപ്പോർട്ടുകൾ നേരിട്ട് പരിശോധിക്കുക .

- സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും നിങ്ങളോട് നേരിട്ട് സംസാരിക്കാൻ ഉള്ള സാഹചര്യം സ്ഥാപനത്തിൽ രൂപപ്പെടുത്തുക.

- ജീവനക്കാർ ഒരേ ജോലിയിൽ കൂടുതൽ നാൾ പ്രവർത്തിക്കുന്നതിന് പകരം ," ജോബ് റോടേഷൻ " സംവിധാനം നടപ്പിലാക്കുക .( ഇതു എല്ലാ ജോലിയിലും പ്രായോഗികമല്ല )

- കൃത്യമായ ഇടവേളകളിൽ ബിസിനസ്സിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉതകുന്ന രീതിയിലുള്ള മീറ്റിംഗുകൾക്ക് രൂപംനൽകി നടപ്പിലാക്കുക .

- ബിസിനസ്സിൽ സാമ്പത്തിക ഇടപാടുകൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും Double-Check , Cross-Check സംവിധാനങ്ങൾ  നടപ്പിലാക്കുക .

സൂഷ്മമായ ദൈനംദിന പ്രവർത്തങ്ങളിൽ നിന്നും  മാറിനിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാ ബിസിനസ്സുകാരും തീർച്ചയായും നടപ്പിലാക്കേണ്ടുന്ന ഒന്നാണ് " പ്രൊഫഷണൽ മാനേജ്മെന്റ് കണ്ട്രോൾ സിസ്റ്റം".  ബിസിനസിലെ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി രൂപകൽപന ചെയ്തു  സ്വയം നിയന്ത്രണത്തിലാക്കാൻ  കഴിഞ്ഞാൽ നിങ്ങൾക്കും വലിയ ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാനും, അത് നിലനിർത്തികൊണ്ടുപോകാനും സാധിക്കും.

പിൻകുറിപ്പ് : ബിസിനസ്സിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും നിങ്ങൾ മാറിനിന്നാലും ബിസിനസ്സ് നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കണം. നിങ്ങൾ നേരിട്ട് ചെയ്യേണ്ടുന്ന കാര്യങ്ങൾ നിങ്ങൾ തന്നെ ചെയ്യണം.


SARATHKUMAR KATTOOR

PRINCIPAL CONSULTANT 

PADDLE  BUSINESS CONSULTANTS
PH NO : 75 91 90 81 29

Popular posts from this blog

മുൻധാരണകൾ ഉണ്ടാക്കുന്ന അപകടങ്ങൾ – വ്യക്തിജീവിതത്തിലും തൊഴിൽജീവിതത്തിലും.

മനോഭാവമോ അനുഭവപരിചയമോ? നിയമനത്തിലെ യഥാർത്ഥ വെല്ലുവിളി

ജീവനക്കാരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് സിസ്റ്റം പരിശോധിക്കുക