HOW TO GET MORE GOOGLE REVIEWS

Google Reviews.
എന്താണ് Google Reviews?

Google My Business ൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ ബിസിനസിനെ കുറിച്ച് നിങ്ങളുടെ കസ്റ്റമേഴ്സിന് അവരുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുവാൻ Google നൽകിയിരിക്കുന്ന ഒരു ഓപ്ഷൻ ആണ് Google Reviews. ബിസിനസിന്റെ Customer Satisfaction Report ആണ് Google Reviews എന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ട് തന്നെ Google Reviews എന്ന സംവിധാനത്തെ കുറിച്ച് ബിസിനസ്സുകാർ കൂടുതൽ അറിഞ്ഞിരിക്കേണ്ടതാണ്.

Google Business Review എങ്ങനെ നിങ്ങളുടെ ബിസിനസ്സിന് പ്രയോജനപ്പെടുന്നു?

1. Google Reviews Increase Brand Trust.

ഒരു രൂപ പോലും ചിലവഴിക്കാതെ Google Reviews നിങ്ങളുടെ ബിസിനസിന്റെ വിശ്വാസ്യത  നിങ്ങളെ ഓൺലൈനിൽ തിരയുന്ന കസ്റ്റമേഴ്സിന് ഇടയിൽ വർധിപ്പിക്കുന്നു.

2. Google Business Review Increase Google Website Ranking.

കൂടുതൽ ആളുകൾ നിങ്ങളുടെ ബിസിനസ്സിന് google review നൽകുന്നത് വഴി നിങ്ങളുടെ ബിസിനസ്സിനെ ഓൺലൈനിൽ കൂടുതൽ മുൻപിൽ എത്തിക്കാൻ സാധിക്കുന്നു. ഇത് SEO സാധ്യമാക്കുന്നു.

3. Google Reviews Influences Purchase Decisions.

ഇന്ന് ഭൂരിഭാഗം ആളുകളും ഓൺലൈനിൽ നിന്നും കൂടുതൽ വിവരങ്ങൾ മനസിലാക്കിയ ശേഷം അവരുടെ ഷോപ്പിംഗ് / ബിസിനസ്സ് തീരുമാനങ്ങൾ എടുക്കുന്നവരാണ്. അതുകൊണ്ട് തന്നെ google reviews ബിസിനസ്സിന് ഒരു അത്യാവശ്യ ഘടകം തന്നെയാണ്.

നിങ്ങളുടെ ബിസിനസ്സിന് കൂടുതൽ GOOGLE REVIEWS കിട്ടുന്നതിനുള്ള മാർഗങ്ങൾ എന്തെല്ലാമാണ്?

1. Ask customers directly for a Google Review.

ഏറ്റവും എളുപ്പമുള്ള മാർഗ്ഗമാണു നിങ്ങളുടെ കസ്റ്റമേഴ്സിനോട് തന്നെ google review പോസ്റ്റ്‌ ചെയ്യാൻ നിങ്ങൾ നേരിട്ട് അഭ്യർത്ഥിക്കുന്നത്.

ഒരു ബിസിനസ്സ് നടന്നു കഴിഞ്ഞാൽ നിങ്ങളുടെ കസ്റ്റമേഴ്സിനെ നേരിട്ട് വിളിക്കുകയും, അവർക്ക് ഉണ്ടായ ബിസിനസ്സ് അനുഭവത്തെ കുറിച്ച് ചോദിക്കുകയും അത് ഒരു google review ആയി നൽകാൻ പറയുകയും ചെയ്യണം.

2. Send Follow-up E-Mails for more Google Reviews.

കൂടുതൽ google review ലഭിക്കാൻ മറ്റൊരു വഴിയാണ് നിങ്ങളുടെ വിശ്വസ്ഥരും, ഏറെ നാളായി നിങ്ങളുമായി ബിസിനസ്സ് ചെയ്തുകൊണ്ടാണ്ടിരിക്കുന്നതുമായ കസ്റ്റമേഴ്സിന് google review link ഇമെയിൽ ആയോ വാട്സ്ആപ്പ് മെസ്സേജ് ആയോ അയച്ചു കൊടുത്ത് അവരുടെ അഭിപ്രായങ്ങൾ Google review ആയി നേടുന്നത്.

3. Add Google Review Link to your Website.

Google Review Link നിങ്ങളുടെ വെബ്സൈറ്റിൽ നൽകണം. ഇത് വഴി നിങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുന്നവരെ google review എഴുതാൻ പ്രചോദിപ്പിക്കാൻ കഴിയും.

4. Install Review Generation Tools.

Google review കൂടുതൽ ലഭിക്കാനായി പല review generation tools ഉം നിലവിൽ ലഭ്യമാണ്. അവയിൽ ചിലതാണ് Nearby Now, Broadly, ReviewBuzz.

5. Follow Up Your Review Request Multiple Times.

ഒരുതവണ കസ്റ്റമർ നിങ്ങളുടെ ആവശ്യ പ്രകാരം google review തന്നില്ല എങ്കിൽ അതിനർത്ഥം അവർ ഒരിക്കലും ഇനി review നൽകില്ല എന്നല്ല. അതിനാൽ നിങ്ങളുടെ പരിശ്രമം ഒരു വട്ടം കൊണ്ട് അവസാനിപ്പിക്കരുത്. തുടർന്നുകൊണ്ടേ ഇരിക്കുക.

6. Keep Your Cool When You Get Bad Reviews.

എല്ലാ reviews പോസിറ്റീവ് ആകണമെന്നില്ല. Bad Reviews കിട്ടാനും സാധ്യത ഉണ്ട്. അതിനാൽ അത്തരം reviews കിട്ടിയാൽ നിങ്ങൾ അതിനെ കുറിച്ച് കൂടുതൽ പഠിക്കുകയും അവരുടെ പരാതികൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയും വേണം. ഇതുവഴി പിന്നീട് നിങ്ങൾക്ക് നല്ല reviews കിട്ടാനും സഹായകരമാകും.

7. Respond to your reviews.

Reviews പോസിറ്റീവായാലും നെഗറ്റീവായാലും അതിനു മറുപടി നൽകാൻ മറന്നുപ്പോകരുത്. നല്ല അഭിപ്രായം പറയുന്നവരോട് നന്ദി പറയണം. മോശം അഭിപ്രായം പറയുന്നവരെ പറ്റുമെങ്കിൽ നേരിട്ട് ബന്ധപ്പെടുകയും അവരുടെ പരാതികൾക്ക് പരിഹാരം കണ്ട് അത് അവരെ അറിയിക്കുകയും വേണം.

8. Provide Great Customer Service.

കസ്റ്റമേഴ്സിന് അവർ പ്രതീക്ഷിക്കുന്നതിലും കൂടുതൽ മികച്ച ഉത്പന്നമോ, സേവനമോ നൽകാൻ സാധിച്ചാൽ നിങ്ങൾ ചോദിക്കാതെ തന്നെ കസ്റ്റമേഴ്സ് നിങ്ങളുടെ ബിസിനസ്സിന് നല്ല review നൽകും. എങ്കിലും google review എത്രത്തോളം വലുതാണ് നിങ്ങളുടെ ബിസിനസ്സിനെന്ന് നിങ്ങൾ അവരെ ഓർമിപ്പിക്കുവാൻ വിട്ടുപ്പോകരുത്.

✒️_ശരത്കുമാർ കാട്ടൂർ

Popular posts from this blog

മുൻധാരണകൾ ഉണ്ടാക്കുന്ന അപകടങ്ങൾ – വ്യക്തിജീവിതത്തിലും തൊഴിൽജീവിതത്തിലും.

മനോഭാവമോ അനുഭവപരിചയമോ? നിയമനത്തിലെ യഥാർത്ഥ വെല്ലുവിളി

ജീവനക്കാരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് സിസ്റ്റം പരിശോധിക്കുക