Moment Marketing

സോഷ്യൽ മീഡിയയിൽ തുടങ്ങി പത്ര-മാധ്യമങ്ങളിൽ വരെ ഇപ്പോൾ ചർച്ചാ വിഷയം കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ചു രതീഷ് ബാലകൃഷ്ണൻ പൊദുവാൾ സംവിധാനം ചെയ്ത " ന്നാ താൻ കേസ് കൊട് " എന്നാ മലയാളം സിനിമയാണ്. ഈ സിനിമയുടെ പാട്ടു മുതൽ പരസ്യം വരെ പൊതുസമൂഹത്തിൽ വളരെ അധികം ചർച്ചചെയ്യപ്പെട്ടു. സത്യത്തിൽ ഇത്രയേറെ ചർച്ച ചെയ്യപ്പെട്ടതിലൂടെ ഈ സിനിമ ഒരു വിജയം ആയി കഴിഞ്ഞു. സാമ്പത്തികമായി ലാഭം ആയോ എന്ന് പറയാൻ സമയമായിട്ടില്ലെങ്കിലും നമ്മുക്ക് ഉറപ്പിക്കാം ഈ സിനിമ ജന്മനസുകളിൽ ഇടം നേടി കഴിഞ്ഞു.

ഇനി ഇവിടെ ഈ സിനിമയും, അതുമായി ബന്ധപ്പെട്ട് വന്ന വിവാദവും   ഒരു ബിസിനസ് പോയിന്റ് ഓഫ് വ്യൂവിൽ നമ്മുക്ക് പരിശോധിക്കാം. റിലീസ് ദിവസം തന്നെ തന്റെ സിനിമയുടെ പ്രചരണം ഇത്ര വലിയ രീതിയിൽ എത്തിക്കാൻ സാധിച്ചതിൽ സിനിമ സംഘാടകർ അഭിനന്ദനം അർഹിക്കുന്നു. റിലീസ് ദിവസം ആയ ഇന്നലെ മുതൽ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത് ഈ സിനിമയും, അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ആണ്. സത്യത്തിൽ ഈ വിവാദം സിനിമയ്ക്ക് വലിയ മാർക്കറ്റിംഗ് ആയി മാറി എന്ന് പറയാം. പൈസ നൽകി പരസ്യം കൊടുത്ത് നേടിയെടുക്കാൻ സാധിക്കുന്നതിലും വലിയ പ്രചരണം ആണ് സിനിമ ഈ വിവാദത്തിലൂടെ നേടിയെടുത്ത്.

ഇനി ഈ വിവാദം സംഘാടകർ മുൻകൂട്ടി തീരുമാനിച്ച തിരക്കഥയുടെ ഭാഗം ആണോ എന്ന് അറിയേണ്ടതുണ്ട്. അങ്ങനെ ആണെകിൽ തീർച്ചയായും അവർ അതിൽ വിജയിച്ചു എന്ന് ഉറപ്പിച്ചു പറയാം. പത്ര-മാധ്യമങ്ങളിൽ കോടികൾ മുടക്കി പരസ്യം നൽകിയാൽ കിട്ടാത്ത മൈലേജ് ഈ വിവാദത്തിലൂടെ സിനിമ നേടി കഴിഞ്ഞു. അതും റിലീസ് ദിനം തന്നെ.

ഇനി ഇതിലെ മാർക്കറ്റിംഗ് സ്ട്രാറ്റെജി എന്താണെന്നു പരിശോധിക്കാം. "Moment Marketing" ഈ തന്ത്രം ആണ് ഇത്രയും വിവാദവും അതു വഴി സിനിമക്ക് ഇത്രയും വലിയ സ്വീകര്യതയും നൽകിയത്.

എന്താണ് moment marketing ?

Moment marketing is the ability to take advantage of ongoing events and creating communications & marketing collaterals around such events. 

സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ തെരെഞ്ഞെടുത്ത് അവയെ പരസ്യ പ്രചരണ തന്ത്രം ആക്കുന്ന രീതിയാണ് moment marketing.

കേരളത്തിലെ റോഡുകളുടെ അവസ്ഥ ചർച്ചാ വിഷയം ആയിരിക്കുന്ന ഈ സമയത്ത് അതുമായി ബന്ധപ്പെട്ട പരസ്യ തലക്കെട്ട് നൽകിയാണ് ഇവിടെ moment marketing തന്ത്രം സിനിമ മാർക്കറ്റ് ചെയ്തത്. അതിലുടെ പ്രചാരണത്തിൽ വലിയ നേട്ടം ഉണ്ടാക്കാൻ സിനിമക്ക് സാധിച്ചു.

ഈ മാർക്കറ്റിംഗ് തന്ത്രത്തോടൊപ്പം ആനുകാലിക പ്രസക്തിയുള്ള വിഷയം കൂടെ കഥയുടെ അടിസ്ഥാനം ആക്കിയതിലൂടെ സിനിമ കൂടുതൽ ചർച്ച ചെയ്യപ്പെടും.

അണിയറ പ്രവർത്തകർക്ക് ആശംസകൾ.

Sarathkumar Kattoor
Management Consultant
Paddle Business Consultants.

Popular posts from this blog

മുൻധാരണകൾ ഉണ്ടാക്കുന്ന അപകടങ്ങൾ – വ്യക്തിജീവിതത്തിലും തൊഴിൽജീവിതത്തിലും.

മനോഭാവമോ അനുഭവപരിചയമോ? നിയമനത്തിലെ യഥാർത്ഥ വെല്ലുവിളി

ജീവനക്കാരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് സിസ്റ്റം പരിശോധിക്കുക