Pointing and calling method.
Pointing and Calling Method
ഈ ബ്ലോഗിലൂടെ ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നത് ജാപ്പനീസ് മാനേജ്മെന്റ് ടെക്നിക് ആയ "പോയിന്റിംഗ് ആൻഡ് കാളിങ് ടെക്നിക് ആണ്"
ജപ്പാൻ ഇൻഡസ്ട്രികളിൽ അവരുടെ ജീവനക്കാരുടെ അശ്രദ്ധ, ഏകാഗ്രതയില്ലായിമ എന്നിവ മുഖേനയുണ്ടാകുന്ന അപകടങ്ങൾ, തെറ്റുകൾ എന്നിവ കുറയ്ക്കുവാനും അതുവഴി പ്രവർത്തന മികവ് ഉറപ്പുവരുത്തുന്നതിനും ആയി ഡെവലപ്പ് ചെയ്ത സിസ്റ്റം ആണ് "Pointing & Calling Method".
Pointing & Calling Method എന്താണെന്നും, എങ്ങനെ അത് നമ്മുടെ സ്ഥാപനങ്ങളിൽ നടപ്പിലാക്കാം എന്നും നമ്മുടെ ബിസിനസ് ഉടമകളും, മാനേജരുമാരും അറിഞ്ഞിരിക്കേണ്ടതാണ്.
ജീവനക്കാരുടെ ശ്രദ്ധയും, ഏകാഗ്രതയും ഏറെ വേണ്ട പല ജോലികളും നമ്മുടെ സ്ഥാപനങ്ങളിലും നടക്കുന്നുണ്ട്. ഇവിടെയെല്ലാം പലപ്പോഴും തുടർച്ചയായി പല തരത്തിലുള്ള പിഴവുകളും സംഭവിക്കുന്നതും നമ്മൾ കാണാറുണ്ട്. ചിലപ്പോൾ ഇത്തരം പിഴവുകൾ സ്ഥാപനത്തിനു വലിയ നഷ്ടം വരെ ഉണ്ടാകുന്നതരത്തിലും ആകാം. ഇത്തരം പിഴവുകൾ ഒരു പരിധിവരെ Pointing & Calling system നടപ്പാക്കും വഴി നമ്മുക്ക് നിയന്ത്രിക്കാൻ സാധിക്കും.
എന്താണ് Pointing & Calling Method?
കൂടുതൽ ശ്രദ്ധ വേണ്ടുന്ന ജോലികൾ ചെയ്യുമ്പോൾ നമ്മുടെ ബ്രെയിൻ കൂടുതൽ ആക്റ്റീവ് ആകേണ്ടതുണ്ട്. ഇങ്ങനെ നമ്മുടെ ബ്രെയിൻ ആക്റ്റീവ് ആകാൻ ചില ശാരീരിക പ്രവർത്തനങ്ങൾക്ക് കഴിയും. ഇത്തരം സന്ദർഭങ്ങളിൽ നിശ്ചലമായി ഇരുന്നു ജോലി ചെയ്യുന്നതിനേക്കാൾ ശാരീരിക പ്രവർത്തനങ്ങളോടെ ജോലി ചെയ്യുമ്പോഴാണ് നമ്മുടെ ബ്രെയിൻ കൂടുതൽ ആക്റ്റീവ് ആകുന്നതും അതുവഴി നമ്മുക്ക് കൂടുതൽ ശ്രദ്ധയും, ഏകാഗ്രതയും ഉണ്ടാകുന്നത് എന്ന് റിസർച്ച് ചെയ്തു തെളിയിച്ചിട്ടുണ്ട്.
കൂടുതൽ ശ്രദ്ധ വേണ്ടുന്ന ഒരു ജോലി ചെയ്യുമ്പോൾ നമ്മൾ എന്താണോ ചെയ്യുന്നത് അതിലേക്ക് നോക്കുകയും(looking), കൈവിരലുകൾ കൊണ്ട് ചൂണ്ടുകയും(pointing), അതിൽ നിങ്ങൾ കാണുന്ന നിരീക്ഷണം സ്വയം പറയുകയും(calling) അത് നിങ്ങൾ തന്നെ ശ്രവിക്കുകയും ചെയ്യുന്ന രീതിയാണ് "Pointing & Calling Method".
ഈ പ്രവർത്തി ചെയ്യുമ്പോൾ നിങ്ങളുടെ മസ്തിഷ്കം, കണ്ണുകൾ, കൈകൾ, വായ, ചെവി എന്നിവ എല്ലാം പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യും. ഇതു നിങ്ങളിൽ കൂടുതൽ ശ്രദ്ധയും, ഏകാഗ്രതയും ഉണ്ടാക്കും.
ജപ്പാൻ ഇതു അവരുടെ ഇൻഡസ്ട്രികളിൽ ഒരു സേഫ്റ്റി ടെക്നിക് ആയി ആണ് നടപ്പിലാക്കിയത്. പിന്നീട് ശ്രദ്ധ കൂടുതൽ വേണ്ടുന്ന, പിഴവുകൾ പതിവായി വരാറുള്ള എല്ലാ സ്ഥലങ്ങളിലും ഈ സംവിധാനം നടപ്പിലാക്കി.
ജപ്പാൻ റെയിൽവേയിൽ ആണ് ആദ്യമായി pointing & calling system പരീക്ഷിക്കുന്നത്. ഈ സംവിധാനം നടപ്പിലാക്കിയ ശേഷം റെയിൽവേയിൽ 85% അപകടങ്ങൾ, മറ്റു പിഴവുകൾ എന്നിവ അവർക്ക് നിയന്ത്രിക്കാനായി എന്നാണ് അവർ അവകാശപ്പെടുന്നത്.
കൂടുതൽ ശ്രദ്ധവേണ്ടുന്ന ജോലികൾ ചെയുന്ന എല്ലാ ജീവനക്കാരെയും ഈ രീതി പരിശീലിപ്പിക്കാവുന്നതാണ്. അതുവഴി നിങ്ങൾക്കും നിങ്ങളുടെ സ്ഥാപനങ്ങളിൽ പിഴവുകൾ ഒഴിവാക്കി മികച്ച പ്രവർത്തന മികവ് ഉറപ്പുവരുത്താനാകും.
Pointing & Calling നടപ്പിലാക്കാൻ പറ്റുന്ന ചില തരം ജോലികൾ.
- ക്യാഷ് മാനേജ്മെന്റ് ( കാഷ്യർ )
- സെയിൽസ് ഓർഡർ എടുക്കുമ്പോൾ.
- ലോഡിങ് & അൺലോഡിങ്.
- ബിസിനസ് പ്രൊപോസൽ തയ്യാറാക്കുമ്പോൾ.
Note: ജെയിംസ് ക്ലിയർന്റെ Atomic Habits എന്ന പുസ്തകം വായിച്ചതിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട്.