പേഴ്സണാലിറ്റി മനസ്സിലാക്കി ജീവനക്കാരെ നിയമിക്കാം.
പേഴ്സണാലിറ്റി മനസ്സിലാക്കി ജീവനക്കാരെ നിയമിക്കാം.
ഒരു സംരംഭത്തിന്റെ വളർച്ചയിൽ ഏറ്റവും പ്രധാനം മികച്ച ജീവനക്കാരാണ്. കഴിവും ഊർജസ്വലതയും ഉള്ള ജീവനക്കാരുടെ കൂട്ടായ പരിശ്രമം ആണ് നാം ഇന്ന് കാണുന്ന പല വലിയ സംരംഭങ്ങളും. ബിസിനസ്സുകാർ എല്ലാവരും ആഗ്രഹിക്കുന്നതു മികച്ച ജീവനക്കാരെ കണ്ടെത്തുക എന്നുള്ളതാണ്. അതുപോലെ തന്നെ അവർ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന പ്രശ്നവും മികച്ച ജീവനക്കാരെ കണ്ടെത്താൻ കഴിയുന്നില്ല എന്നുള്ളതാണ്.
പല റിക്രൂട്ട്മെന്റ് രീതികളിലൂടെയും കണ്ടെത്തുന്ന ഉദ്യോഗാർഥികളിൽ മികച്ചയാളെ കണ്ടെത്തുവാൻ എന്താണ് വഴി എന്നാണ് പലരുടെയും സംശയം.
പ്രവർത്തി പരിചയവും, വിദ്യാഭ്യാസ യോഗ്യതയും, ഇന്റർവ്യൂ സമയത്തെ പ്രകടനവും മാത്രം വിലയിരുത്തി ജീവനക്കാരെ തിരഞ്ഞെടുക്കുന്ന രീതിയാണ് കൂടുതൽ സ്ഥാപനങ്ങളും തുടർന്ന് പോകുന്നത്.
വിദ്യാഭ്യാസ യോഗ്യതയും, പ്രവർത്തി പരിചയവും മാത്രം ജീവനക്കാരെ തെരെഞ്ഞെടുക്കാനുള്ള ഘടകങ്ങൾ ആയി മാറുമ്പോൾ സ്ഥാപനങ്ങൾ തെരെഞ്ഞെടുക്കുന്ന ഉദ്യോഗാർഥിയുടെ സ്വാഭാവഗുണങ്ങളും, പെരുമാറ്റ രീതികളും പരിഗണിക്കാറില്ല. ഈ ഘടകങ്ങൾക്ക് എത്രത്തോളം പ്രാധാന്യം ഉണ്ട് എന്ന് പലർക്കും അറിവില്ലാത്തതാണ് ഇതിന് കാരണം. വിദ്യാഭ്യാസ യോഗ്യതയ്ക്കും, പ്രവർത്തി പരിചയത്തിനും ഒപ്പം ഉദ്യോഗാർഥിയുടെ സ്വഭാവഗുണങ്ങളും, പെരുമാറ്റ രീതിയും അറിയുവാൻ സാധിക്കുകയാണെകിൽ മികച്ച ജീവനക്കാരെനെ കണ്ടെത്താൻ സാധിക്കും.
ഒരാളുടെ സ്വഭാവഗുണങ്ങളും (Personality Traits), പെരുമാറ്റ രീതികളും (Behavioral attitude ) ഇന്റർവ്യൂ സമയത്ത് പൂർണമായി അറിയാൻ സാധിക്കുക വളരെ വലിയ ഒരു വെല്ലുവിളിയാണ്. ഇതിന് പല വ്യക്തിത്വ വിലയിരുത്തൽ (Personality Assessment) രീതികൾ കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും അവയിൽ പലതും നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതുകൊണ്ട് അവയൊന്നും ആരും പരിഗണിക്കാറില്ല. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വ്യക്തിത്വ വിലയിരുത്തൽ രീതിയാണ് *DISC model - Behavior Assessment*
എന്താണ് DISC Model?
1928ൽ മനഃശാസ്ത്രജ്ഞനായ വില്യം മൗൾട്ടൺ മാർസ്റ്റൺ ആണ് തന്റെ ഇമോഷൻസ് ഓഫ് നോർമൽ പീപ്പിൾ എന്ന പുസ്തകത്തിൽ DISC പെരുമാറ്റ മാതൃകയെക്കുറിച്ച് ആദ്യമായി വിശദീകരിച്ചത്.
മാർസ്റ്റന്റെ സിദ്ധാന്ത പ്രകാരം ഒരു വ്യക്തിയുടെ പെരുമാറ്റ പ്രകടനത്തെ നാല് തരങ്ങളായി തരംതിരിക്കാം:
1) Dominance (ആധിപത്യം)
2) Inducement (പ്രേരണ)
3) Submission (സമർപ്പണം)
4) Compliance (അനുസരണം)
തുടർന്നുള്ള ദശകങ്ങളിൽ, മറ്റുള്ളവർ മാർസ്റ്റണിന്റെ സിദ്ധാന്തങ്ങൾ ഉപയോഗിച്ച് നിരവധി വിലയിരുത്തലുകൾ വികസിപ്പിച്ചെടുത്തു, ഒടുവിൽ ആധുനിക DISC മോഡൽ രൂപപ്പെട്ടു. ഇന്നത്തെ വ്യക്തികളുടെ വൈകാരിക ശൈലികൾ പഴയതിൽ നിന്ന് അൽപ്പം മാറിയിരിക്കുന്നു.
Modern DISC Model.
1) Dominance (ആധിപത്യം)
2) Influence (സ്വാധീനം)
3) Steadiness (സ്ഥിരത)
4) Conscientiousness (മനഃസാക്ഷിത്വം)
എങ്ങനെയാണ് DISC ASSESSMENT ചെയ്യുന്നത്?
ഡിസ്ക് മൂല്യനിർണ്ണയത്തിൽ ഉദ്യോഗാർഥികൾ അവർക്ക് നൽകിയിരിക്കുന്ന ഡിസ്ക് വ്യക്തിത്വ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. അവരുടെ ഉത്തരങ്ങളെ അടിസ്ഥാനമാക്കി, അവർക്ക് ഒരു പ്രധാന വ്യക്തിത്വ തരവും (D, i, S അല്ലെങ്കിൽ C) ദ്വിതീയ വ്യക്തിത്വ സവിശേഷതകളും(D/I, D/S, I/S, I/C etc) നൽകിയിരിക്കുന്നു.
മറ്റ് ചില വ്യക്തിത്വ പരിശോധനകളിൽ നിന്ന് വ്യത്യസ്തമായി, ഡിസ്ക് മൂല്യനിർണ്ണയം നടത്തുവാൻ എളുപ്പമാണ് അതുപോലെ തന്നെ വ്യാഖ്യാനിക്കാൻ പ്രൊഫഷണലിന്റെ ആവശ്യവുമില്ല.
4 തരം ഡിസ്ക് പേഴ്സണാലിറ്റികൾ.
DISC മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്ന 4 വ്യക്തി സ്വഭാവങ്ങളും അവയുടെ പ്രത്യേക പെരുമാറ്റ രീതികളും ചുവടെ ചേർക്കുന്നു.
1) Dominance.
ഈ സ്വഭാവ ഗുണമുള്ള വ്യക്തികൾ ധൈര്യശാലികളും, എപ്പോഴും സജീവവും, സ്വന്തം കഴിവുകളിൽ വിശ്വസിക്കുന്നവരും, ലക്ഷ്യബോധമുള്ളവരുമാണ്.
സ്വഭാവഗുണങ്ങൾ:ഇവർ പൊതുവെ മൂർച്ചയുള്ള വാക്കുകൾ പറയുകയും, എന്തും ആരോടും നേരിട്ട് പറയുകയും, ശക്തമായ ഇച്ഛാശക്തിയുള്ളവരും, ചെയുന്ന കാര്യങ്ങളിൽ വേഗതകൂടുതൽ ഉള്ളവരും, ആത്മവിശ്വാസമുള്ളവരും ആയിരിക്കും.
പെരുമാറ്റം : അവർ ഏതൊരു കാര്യവും അതിന്റെ വലിയ കാഴ്ചപ്പാട് മനസിലാക്കുന്നവരും,വെല്ലുവിളികൾ സ്വീകരിക്കുകയും, നേരിട്ട് കാര്യങ്ങളിലേക്ക് എത്തുകയും ചെയ്യുന്നവരാണ്.
2) Influence
ഈ സ്വഭാവ രീതി ആളുകൾ മറ്റുള്ളവരെ പ്രേരിപ്പിച്ചുകൊണ്ട് അവരുടെ ലക്ഷ്യത്തിൽ എത്താൻ ശ്രമിക്കുന്നവരാണ്. ഈ വ്യക്തികൾ സൗഹൃദം, ബന്ധങ്ങൾ കെട്ടിപ്പടുക്കൽ എന്നിവയെ വിലമതിക്കുന്നു.
സ്വഭാവഗുണങ്ങൾ:ഈ ശൈലിയിലുള്ള ഒരു വ്യക്തി ഉത്സാഹമുള്ളവനും, ശുഭാപ്തിവിശ്വാസമുള്ളവനും, ഊഷ്മളതയും വിശ്വാസയോഗ്യനുമായിരിക്കും.
പെരുമാറ്റങ്ങൾ: അവർ സഹകരിക്കാൻ ഇഷ്ടപ്പെടുന്നു, അവർ അവഗണിക്കുന്നത് ഇഷ്ടപ്പെടില്ല, വിസമ്മതം അല്ലെങ്കിൽ സ്വാധീനം നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നു.
3) Steadiness
ഈ ശൈലിയിലുള്ള ഒരു വ്യക്തി നിലവിലുള്ള സാഹചര്യങ്ങളിൽ മറ്റുള്ളവരുമായി ചേർന്ന് ജോലികൾ നിർവഹിക്കാൻ ആഗ്രഹിക്കുന്നു. അവർ സഹകരണം, ആത്മാർത്ഥത, വിശ്വാസ്യത എന്നിവയെ വിലമതിക്കുന്നു.
സ്വഭാവഗുണങ്ങൾ : ഈ ശൈലിയിലുള്ള ഒരു വ്യക്തി സാധാരണയായി ശാന്തനും, ക്ഷമയുള്ളവനും, സ്ഥിരതയുള്ളതും ഉൾക്കൊള്ളുന്നവനുമായിരിക്കും.
പെരുമാറ്റങ്ങൾ: അവർ സഹായ പ്രവർത്തനങ്ങൾ ചെയ്യും.അവർ തിരക്കുകൂട്ടാൻ ഇഷ്ടപ്പെടുന്നില്ല, മാത്രമല്ല മാറ്റങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു.
4) Conscientiousness
ഈ ശൈലിയിലുള്ള വ്യക്തികൾ ഗുണനിലവാരവും, കൃത്യതയും ഉറപ്പാക്കാൻ മനസ്സാക്ഷിയോടെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ഈ വ്യക്തി വൈദഗ്ധ്യം, കഴിവ്, വസ്തുനിഷ്ഠമായ യുക്തി എന്നിവയെ വിലമതിക്കുന്നു.
സ്വഭാവഗുണങ്ങൾ: ഈ ശൈലിയിലുള്ള വ്യക്തികൾ പൊതുവെ സ്വതന്ത്രരും, വിശകലനപരവും, ശ്രദ്ധയുള്ളവരും, ജാഗ്രതയുള്ളവരും, ചിട്ടയുള്ളവരും ആണ്.
പെരുമാറ്റങ്ങൾ: അവർ സ്ഥിരത നിലനിർത്തുന്നു, വിശദാംശങ്ങൾ ആഗ്രഹിക്കുന്നു, അനുമാനങ്ങളെ വെല്ലുവിളിക്കുന്നു, വിമർശനത്തെയും തെറ്റിനെയും ഭയപ്പെടുന്നു.
ലീഡർഷിപ്പ് സ്റ്റൈൽ & ടീം വർക്ക്
ജീവനക്കാരെ നിയമിക്കുമ്പോൾ മാത്രം അല്ല നിലവിൽ ജോലി ചെയുന്ന ജീവനക്കാരെ നയിക്കുന്നതിനും ഡിസ്ക് പേഴ്സണാലിറ്റി മൂല്യനിർണയം സഹായിക്കുന്നു. ജീവനക്കാർക്ക് സ്വയം അവരുടെ ലീഡർഷിപ്പ് സ്റ്റൈൽ മനസിലാക്കുന്നതിനും, മികച്ച ടീം വർക്ക് ഉറപ്പുവരുത്തുന്നതുനും ഡിസ്ക് മൂല്യനിർണയം ഉപയോഗിക്കാവുന്നതാണ്.
DISC മൂല്യനിർണ്ണയം ഉദ്യോഗാർത്ഥികളുടെ ആശയവിനിമയത്തെയും, പെരുമാറ്റ പ്രവണതകളെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നു, എന്നാൽ സാങ്കേതിക വൈദഗ്ധ്യം, യോഗ്യതകൾ, അനുഭവ പരിജയം എന്നിവ പോലുള്ള മറ്റ് ഘടകങ്ങൾ കൂടി പരിഗണിച്ചു വേണം ജീവനക്കാരെ നിയമിക്കാൻ തീരുമാനം എടുക്കേണ്ടത്.
ശരത്കുമാർ കാട്ടൂർ
Principal Consultant
Paddle Business Consultants.
Mob : 7591908129