സെയിൽസ് യുദ്ധം വിജയിക്കാൻ സെയിൽസ് ബാറ്റിൽ കാർഡ് !!!


സെയിൽസ് യുദ്ധം വിജയിക്കാൻ സെയിൽസ് ബാറ്റിൽ കാർഡ്

ബിസിനസ്സുകാർ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ഒരു പ്രധാന വെല്ലുവിളിയാണ് സെയിൽസ് വിഭാഗത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് മികച്ച പരിശീലനം നൽകുന്നത്. 

ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സെയിൽസ് സ്റ്റാഫിനെ പരിശീലിപ്പിക്കുവാൻ ബിസിനസ്സുകാരെ സഹായിക്കുന്ന ഒരു സെയിൽസ് ടൂൾ ആണ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

 സെയിൽസ് ബാറ്റിൽ കാർഡ് 

എല്ലാ ബിസിനസ്സുകാരും അവരുടെ സെയിൽസ് സ്റ്റാഫിന് സെയിൽസ് ട്രെയിനിങ് നൽകുന്നവരാണ്. 

ഉത്പന്നത്തിന്റെ ഗുണമേന്മ, വില, ഉപയോഗങ്ങൾ, ഉത്പന്നം വിൽക്കാൻ സഹായിക്കുന്ന ഓഫറുകൾ തുടങ്ങി ഉത്പന്നത്തിന്റെ എല്ല വിവരങ്ങളും സെയിൽസ് സ്റ്റാഫിനെ പഠിപ്പിക്കും. 

പക്ഷെ, സെയിൽസിൽ വിജയിക്കണമെങ്കിൽ  ഈ പരിശീലനം മാത്രം പോരാ എന്നതാണ് വസ്തുത. 

സ്വന്തം കമ്പനിയുടെ ഉത്പന്നത്തെ പഠിക്കുന്നതുപോലെ നിങ്ങളുടെ ബിസിനസ്സ് എതിരാളിയുടെ (Competitor) ഉത്പന്നത്തെ കുറിച്ചും സെയിൽസ് സ്റ്റാഫ്‌ നന്നായി പഠിച്ചിരിക്കണം. ഇതു സെയിൽസ് വിജയകരമായി ചെയ്യുവാൻ നിങ്ങളുടെ സെയിൽസ് സ്റ്റാഫിനെ സഹായിക്കും. ഇതിനു നിങ്ങളുടെ സെയിൽസ് ടീമിനെ സഹായിക്കുന്ന ടൂൾ ആണ് "സെയിൽസ് ബാറ്റിൽ കാർഡ്".

നിങ്ങളുടെ ഉത്പന്നത്തെ കുറിച്ചു പഠിക്കുന്നത് പോലെ, നിങ്ങളുടെ ബിസിനസ്സ് എതിരാളിയുടെ (Competitor) ഉത്പന്നത്തിന്റെ സവിശേഷതകൾ , ന്യൂനതകൾ, ഉത്പന്നങ്ങളുടെ വില, അവരുടെ സെയിൽസ് സ്ട്രാറ്റജി തുടങ്ങി പ്രധാനപ്പെട്ട വിവരങ്ങൾ ശേഖരിച്ചു തയ്യാറാക്കുന്ന ഡോക്യുമെന്റ് ആണ് "സെയിൽസ് ബാറ്റിൽ കാർഡ്". 

ഉത്പന്നം വിൽക്കുവാൻ നിങ്ങളുടെ സെയിൽസ് സ്റ്റാഫ്‌ കസ്റ്റമറെ സമീപിക്കുമ്പോൾ നേരിടേണ്ടിവരുന്ന ഒരുപാടു ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും ഉള്ള ശരിയാ മറുപടികൾ കൂടി അടങ്ങിയതാണ് സെയിൽസ് ബാറ്റിൽ കാർഡ് എന്ന സെയിൽസ് ടൂൾ. ഇത്തരം വിവരങ്ങൾ സെയിൽസ് സ്റ്റാഫിന് ശരിയായ രീതിയിൽ കസ്റ്റമറോട് സംസാരിക്കാനും സെയിൽസ് ക്ലോസ് ചെയ്യാനും സഹായകമാകും. 

 _കോവിഡിന് ശേഷം ബിസിനസ്സ് മേഖലയിൽ കടുത്ത മത്സരം ഉടലെടുക്കാൻ പോവുകയാണ്. പ്രതീക്ഷിച്ച വിറ്റുവരവ് ലഭിക്കാത്ത എല്ലാ ബിസിനസ്സുകാരും അവരുടെ ഉത്പന്നങ്ങൾ ഏറ്റവും വേഗം വിറ്റഴിക്കാൻ ശ്രമിക്കും. കൂടുതൽ വില്പന ഉന്നംവച്ചു മികച്ച ഓഫാറുകളും, ഡിസ്‌കൗണ്ട് സ്കീമുകളും നൽകി ഉപഭോതാക്കളെ ആകർഷിക്കും. ഈ സെയിൽസ് യുദ്ധത്തിൽ വിജയിക്കുവാൻ സെയിൽസ് ബാറ്റിൽ കാർഡിലൂടെ നിങ്ങളുടെ സെയിൽസ് സ്റ്റാഫിനെയും സജ്ജരാകുക._ 

സെയിൽസ് ബാറ്റിൽ കാർഡിന്റെ ഉപയോഗം?

👉 ഉപഭോക്താവുമായി സംസാരിക്കുമ്പോൾ നിങ്ങളുടെ ഉത്പന്നത്തെ കുറിച്ചു പറയേണ്ടുന്ന കൃത്യമായ വിവരങ്ങൾ സെയിൽസ് ബാറ്റിൽ കാർഡിലൂടെ നിങ്ങളുടെ സെയിൽസ് സ്റ്റാഫിന് ലഭിക്കുന്നു.

👉 എതിരാളിയുടെ ഉത്പന്നത്തിന്റെ സവിശേഷതകളും, ന്യൂനതകളും സെയിൽസ് ബാറ്റിൽ കാർഡിലൂടെ അറിയുവാൻ സാധിക്കും. ഇതു വില്പനയിൽ സെയിൽസ് സ്റ്റാഫിന് ഉത്പന്നങ്ങളെ താരതമ്യം ചെയ്തു ഉത്പന്നം വിൽക്കാൻ സഹായിക്കും.

👉 എതിരാളിയുടെ വിപണന തന്ത്രവും സെയിൽസ് ബാറ്റിൽ കാർഡ് വഴി അറിയുവാൻ സാധിക്കും. ഇതു വില്പനയിൽ സെയിൽസ് സ്റ്റാഫിന് ശരിയായ സെയിൽസ് തന്ത്രം ഉപയോഗിക്കാൻ സഹായകരമാകും. 

👉 ഏറ്റവും വേഗത്തിൽ മികച്ച രീതിയിൽ ഉത്പന്നം  വിൽക്കാൻ സെയിൽസ് ബാറ്റിൽ കാർഡിലെ വിവരങ്ങൾ സഹായിക്കുന്നു. 

👉 പുതിയ സെയിൽസ് സ്റ്റാഫിനെ പരിശീലിപ്പിക്കാനും സെയിൽസ് ബാറ്റിൽ കാർഡ് ഉപകാരപ്പെടുന്നു.

 _(സെയിൽസ് ബാറ്റിൽ കാർഡിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും, സെയിൽസ് ബാറ്റിൽ കാർഡ് നിങ്ങളുടെ സ്ഥാപനത്തിൽ നടപ്പിലാക്കുന്നതിനും ബന്ധപ്പെടുക.)_ 

ശരത്കുമാർ കാട്ടൂർ, പ്രിൻസിപ്പൽ കൺസൾട്ടന്റ്, പാഡിൽ ബിസിനസ്സ് കൺസൾട്ടന്റ്സ്.
ഫോൺ നമ്പർ : 75 91 90 81 29

Popular posts from this blog

മുൻധാരണകൾ ഉണ്ടാക്കുന്ന അപകടങ്ങൾ – വ്യക്തിജീവിതത്തിലും തൊഴിൽജീവിതത്തിലും.

മനോഭാവമോ അനുഭവപരിചയമോ? നിയമനത്തിലെ യഥാർത്ഥ വെല്ലുവിളി

ജീവനക്കാരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് സിസ്റ്റം പരിശോധിക്കുക