പേഴ്സണാലിറ്റി മനസ്സിലാക്കി ജീവനക്കാരെ നിയമിക്കാം.
പേഴ്സണാലിറ്റി മനസ്സിലാക്കി ജീവനക്കാരെ നിയമിക്കാം. ഒരു സംരംഭത്തിന്റെ വളർച്ചയിൽ ഏറ്റവും പ്രധാനം മികച്ച ജീവനക്കാരാണ്. കഴിവും ഊർജസ്വലതയും ഉള്ള ജീവനക്കാരുടെ കൂട്ടായ പരിശ്രമം ആണ് നാം ഇന്ന് കാണുന്ന പല വലിയ സംരംഭങ്ങളും. ബിസിനസ്സുകാർ എല്ലാവരും ആഗ്രഹിക്കുന്നതു മികച്ച ജീവനക്കാരെ കണ്ടെത്തുക എന്നുള്ളതാണ്. അതുപോലെ തന്നെ അവർ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന പ്രശ്നവും മികച്ച ജീവനക്കാരെ കണ്ടെത്താൻ കഴിയുന്നില്ല എന്നുള്ളതാണ്. പല റിക്രൂട്ട്മെന്റ് രീതികളിലൂടെയും കണ്ടെത്തുന്ന ഉദ്യോഗാർഥികളിൽ മികച്ചയാളെ കണ്ടെത്തുവാൻ എന്താണ് വഴി എന്നാണ് പലരുടെയും സംശയം. പ്രവർത്തി പരിചയവും, വിദ്യാഭ്യാസ യോഗ്യതയും, ഇന്റർവ്യൂ സമയത്തെ പ്രകടനവും മാത്രം വിലയിരുത്തി ജീവനക്കാരെ തിരഞ്ഞെടുക്കുന്ന രീതിയാണ് കൂടുതൽ സ്ഥാപനങ്ങളും തുടർന്ന് പോകുന്നത്. വിദ്യാഭ്യാസ യോഗ്യതയും, പ്രവർത്തി പരിചയവും മാത്രം ജീവനക്കാരെ തെരെഞ്ഞെടുക്കാനുള്ള ഘടകങ്ങൾ ആയി മാറുമ്പോൾ സ്ഥാപനങ്ങൾ തെരെഞ്ഞെടുക്കുന്ന ഉദ്യോഗാർഥിയുടെ സ്വാഭാവഗുണങ്ങളും, പെരുമാറ്റ രീതികളും പരിഗണിക്കാറില്ല. ഈ ഘടകങ്ങൾക്ക് എത്രത്തോളം പ്രാധാന്യം ഉണ്ട് എന്ന് പലർക്കും അറിവില്ലാത്തതാണ് ഇ...